![ramesh-chennithala](/wp-content/uploads/2017/05/ramesh-chennithala-6.jpg)
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും. 11 മണിക്ക് തുടങ്ങി ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിക്കാറായപ്പോള്‍ ലേഖകര്‍ക്ക് പത്രക്കുറിപ്പ് വിതരണം ചെയ്തു.
ഈ സമയം പ്രതിപക്ഷനേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാന്റെ പക്കല്‍ പത്രക്കുറിപ്പ് രണ്ടുപേര്‍ ചോദിച്ചു. പരിചയമില്ലാത്തവരായതിനാല്‍ ആരാണെന്ന് അദ്ദേഹം തിരക്കി. അപ്പോള്‍ത്തന്നെ ഒരുദ്യോഗസ്ഥന് മുങ്ങിയെന്നും മറ്റേയാള്‍ താന്‍ ഇന്റലിജന്സില്നിന്നാണെന്ന് വ്യക്തമാക്കിയെന്നും ഹബീബ് പറയുന്നു.
പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ നിരീക്ഷിക്കുന്നതിനെ അദ്ദേഹത്തിന്റെ സ്റ്റാഫ് ചോദ്യം ചെയ്തപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്ന് കമ്മിഷണറോട് പരാതിപ്പെട്ടു.
Post Your Comments