KeralaLatest NewsNews

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ലൈംഗിക പീ‍ഡനം ചെറുക്കാന്‍ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം കേരളത്തെ ഞെട്ടിച്ച സംഭവം ആണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കം ഉള്ളവര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രി പത്തരയോടെ പേട്ടയിലെ യുവതിയുടെ വീട്ടില്‍ വെച്ച്‌ നടന്ന സംഭവത്തെക്കുറിച്ച്‌ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നത് ഇതാണ്. വര്‍ഷങ്ങളായി സ്വാമിയുടെ ഉപദ്രവം സഹിക്കുന്നു. പ്ലസ് ടുവിന് പഠിക്കുന്ന കാലത്തെ തുടങ്ങിയതാണ്.

വീട്ടുകാര്‍ അന്ധമായി സ്വാമിയെ വിശ്വസിച്ചിരുന്നതിനാല്‍ തന്നെ ഉപദ്രവിക്കുന്ന കാര്യം വിശ്വസിക്കുമായിരുന്നില്ല. ഒരുഘട്ടത്തില്‍ സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ സ്വാമി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെങ്കിലും വഴങ്ങിയില്ല. തുര്‍ന്ന് രാത്രിയില്‍ മുറിയില്‍ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി. ഈ കത്തിപിടിച്ചുവാങ്ങിയാണ് ജനനേന്ദ്രിയം മുറിച്ചത്.

തനിക്ക് ഈ​ശ്വ​ര കോ​പ​മു​ണ്ടെ​ന്നും പ​രി​ഹാ​ര​മാ​യി കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ആ​ശ്ര​മ​ങ്ങ​ളും അമ്പലങ്ങളും സ​ന്ദ​ര്‍​ശി​ച്ച്‌ പൂ​ജ​ക​ള്‍ ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നും വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു. ഇ​ത്​ വി​ശ്വ​സി​ച്ച വീ​ട്ടു​കാ​ര്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഗം​ഗേ​ശാ​ന​ന്ദ​ക്കൊ​പ്പം അ​യ​ച്ചു. ഈ ​കാ​ല​ത്താ​ണ് ആ​ദ്യ​മാ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യത്. ത​ന്നി​ലൂ​ടെ ദൈ​വ​ത്തി‍​​ന്‍റെ അ​നു​ഗ്ര​ഹം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പീ​ഡ​നം. എ​ന്നാ​ല്‍, തി​രി​ച്ച​റി​വെ​ത്തി​യ​തോ​ടെ പീ​ഡ​ന​ത്തെ എ​തി​ര്‍​ത്തു. പക്ഷേ വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഇ​ട​യി​ല്‍ മോ​ശ​ക്കാ​രി​യാ​ക്കു​മെ​ന്നു​പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാമി പീ​ഡ​നം തു​ടര്‍ന്നു.

സ്വാമിയെ ആക്രമിച്ചകാര്യം താന്‍ തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്. പൊലീസെത്തിയ ശേഷമാണ് വീട്ടുകാര്‍ പോലും വിവരമറിയുന്നത്. അ​വ​സാ​നം സ്വ​യ​ര​ക്ഷ​ക്കു വേ​ണ്ടി​യാ​ണ് ക​ത്തി​യെ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button