CinemaBollywoodEntertainmentMovie Gossips

ഋത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും ഒരുമിക്കുന്നു?

 

ബിടൌണിലെ ഇപ്പോഴത്തെ ചര്‍ച്ച ഋത്വിക് റോഷന്‍ തന്‍റെ മുന്ഭാര്യയുമായി വീണ്ടും ഒരുമിക്കുമോ എന്നതാണ്. 14 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡിലെ പ്രിയതാര കുടുംബം ഋത്വികും സുസെയ്നും വേര്‍ പിരിഞ്ഞപ്പോള്‍ ആരാധകറും ബോളിവുഡും ഞെട്ടി.

എന്നാല്‍ ആടുത്തകലത്തായി ഇരുവരും വീണ്ടും പല പരിപാടികളിലും ഒന്നിചെത്തുകയും കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുകയാണ്. ഇപ്പോള്‍ ആ വാര്‍ത്ത ശക്തമാകുന്നതിനു പിന്നില്‍ കാരണവുമുണ്ട്.

സൂസെയ്നു വേണ്ടി പുതിയ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയിരിക്കുകയാണ് ഋത്വിക്. വേര്‍പിരിഞ്ഞ ശേഷം മക്കളുമായി വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു സൂസെയ്ന്‍. ഋത്വികിന്‍റെ ജുഹുവിലെ വീട്ടില്‍ നിന്നും വെറും 15 മീറ്റര്‍ മാത്രം മാറിയുള്ള പുതിയ വീട്ടിലേക്ക് ഉടന്‍ തന്നെ സൂസേയ്ന്‍ മക്കളുമായി താമസിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഋത്വികിനും സൂസെയ്നുമൊപ്പം മാറി മാറിയാണ് മക്കളായ ഹൃദാനും ഹൃഹാനും താമസിക്കുന്നത്. കുടുംബം ഒന്നിച്ച്‌ യാത്രകളും ഇവര്‍ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button