ജയ്പൂര്‍ : ശരീരത്തില്‍ 75 പിന്നുകളുമായി ഒരു ‘പിന് മനുഷ്യന്’. 56 കാരനായ രാജസ്ഥാന് സ്വദേശി ബദ്രിലാലിന്റെ ശരീരത്തില്‍ 75 പിന്നുകളാണ് സ്കാനിങില്‍ കണ്ടെത്തിയത്. ഒരിഞ്ചോളം നീളമുള്ള ഇത്രയും പിന്നുകള്‍ ശരീരത്തില്‍ എങ്ങനെ എത്തിയെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. വലതുകാലിലെ വേദനയ്ക്കും പ്രമേഹത്തിനും ചികിത്സതേടി കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി സ്കാനിങിന് വിധേയനായപ്പോഴാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ചുകൊണ്ട് ശരീരത്തിനുള്ളില്‍ ഇത്രയും പിന്നുകള്‍ ദൃശ്യമായത്.
കഴുത്ത്, കൈത്തണ്ട എന്നു തുടങ്ങി കാല്‍പ്പത്തിയില്‍ വരെ പിന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. വയറിലോ, ആമാശയത്തിലോ, ചെറുകുടലിലോ പിന്നുകള്‍ കണ്ടെത്താത്തതിനാല്‍ ഇവ വിഴുങ്ങിയതല്ലെന്ന് ഉറപ്പിക്കാമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. എന്നാല്‍, പിന്നുകള്‍ കുത്തിക്കയറ്റിയ അടയാളങ്ങളൊന്നും ശരീരത്തിലില്ല. എങ്ങനെയാണ് തന്റെ ശരീരത്തില്‍ ഇത്രയേറെ പിന്നുകള്‍ എത്തിയതെന്ന് റെയില്‍വേ ജീവനക്കാരനായ ബദ്രിലാലിനും അറിയില്ല.
Post Your Comments