Latest NewsIndiaNewsSpecials

മാൻ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം മുലയൂട്ടി വളര്‍ത്തുന്ന അമ്മമാർ

മാനുകളെ സ്വന്തം മക്കളോടൊപ്പം മുലയൂട്ടി വളര്‍ത്തുന്ന അമ്മമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? രാജസ്ഥാനിലെ ബിഷ്ണോയ് വിഭാഗത്തില്‍ പെട്ട അമ്മമാരാണ് മാനുകളെ സ്വന്തം മക്കളോടൊപ്പം മുലയൂട്ടി വളര്‍ത്തുന്നത്. മാനുകളെ വിശുദ്ധ മൃഗമായാണ് ഇക്കൂട്ടര്‍ കാണുന്നത്. പരിക്കേറ്റതും കൂട്ടം തെറ്റി ഒറ്റപ്പെട്ടതുമായ മാനുകളെ ഇവര്‍ ദത്തെടുക്കുകയും സ്വന്തം മക്കളെ പോലെ പരിപാലിച്ച് വളര്‍ത്തുകയും ചെയ്യുന്നു.

സ്വന്തം മക്കള്‍ക്കൊപ്പമാണ് ഇവര്‍ മാനുകള്‍ക്കും ഭക്ഷണം കൊടുക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ മൃഗങ്ങളുമായി ഇടപഴകി വളരുന്നതിനാല്‍ ഇവര്‍ക്ക് മൃഗങ്ങളുടെ ഭാഷയും മനസിലാകും. രാജസ്ഥാനില്‍ മാത്രം 2000 ബിഷ്ണോയ് കുടുംബങ്ങള്‍ ഉള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗുരു ജമ്പേശ്വര്‍ നിര്‍ദേശിച്ച തത്വങ്ങള്‍ പിന്തുടരുന്ന ഇവര്‍ പ്രകൃതി സംരക്ഷണവും സസ്യ ജന്തുജാലങ്ങളോടുള്ള സ്നേഹവും ഇവരുടെ കടമയായി കാണുന്നു. ബിഷ്ണോയ്കള്‍ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും മരിച്ചവരെ ദഹിപ്പിക്കാറില്ല. മരങ്ങള്‍ വെട്ടുന്നത് ഒഴിവാക്കാനും മണ്ണിനെ ഫലപുഷ്ടി ഉള്ളതാക്കാനും ഇത് സഹായിക്കുന്നു എന്നതിനാലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button