Latest NewsIndia

താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കില്ലെന്ന് വരന്‍

ഗാന്ധിപൂര്‍ : താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കില്ലെന്ന് വരന്‍. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തരുണ്‍പൂര്‍ സ്വദേശി ആയി ജയപ്രകാശിന്റെയും ഗാസിപൂര്‍ സ്വദേശിയായ യുവതിയുടേയും വിവാഹം ഉറപ്പിച്ചിരുന്നു. കല്യാണ ദിവസം ആഘോഷമായി വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടില്‍ എത്തി. താലികെട്ടിന് സമാനമായ ബാരാത്ത് എന്ന ചടങ്ങ് നടന്നതിന് പിന്നാലെയാണ് വധുവിനെ സ്വീകരിയ്ക്കാന്‍ തയ്യാറല്ലെന്ന് ജയപ്രകാശ് പറയുന്നത്.

വധുവിന് സൗന്ദര്യം ഇല്ല എന്നാണ് വരന്‍ പറയുന്നത്. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്നും യുവാവ് പറഞ്ഞു. സുന്ദരിയല്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കൂട്ടുകാരും നാട്ടുകാരും കളിയാക്കുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് സൗന്ദര്യത്തിന്റെ പേരില്‍ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങിയെങ്കിലും അയാളെ സ്വീകരിയ്ക്കാന്‍ വധു തയ്യാറായിരുന്നു. വീട്ടുകാര്‍ തമ്മില്‍ ബഹളം ആയതോടെ പോലീസ് എത്തി. വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ആവില്ലെന്നും കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു. പോലീസ് ഇടപെടലോടെ വരന്‍ വിവാഹത്തിന് തയ്യാറായി. വധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button