തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദിയെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിക്ക് എത്താന്‍ പറ്റാത്ത സമയം നോക്കി ഉദ്ഘാടനം വെയ്ക്കുകയായിരുന്നു.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സൗകര്യം കാത്തിരിക്കില്ലെന്നും ഈ മാസം 30 ന് ഉദ്ഘാടനം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കുമ്മനം പ്രതികരിച്ചത്.
മെട്രോയുടെ ഉദ്ഘാടനം മെയ് 30 നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്ക് വേണ്ടി അനന്തമായി കാത്തിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments