ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ കേസില്‍ തിരിച്ചടി നേരിട്ടതില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധ രംഗത്തുള്ളത്.
അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന് വേണ്ടി വാദിക്കുന്ന അഭിഭാഷക സംഘത്തെ മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. കേസിലെ അന്താരാഷ്ട്ര കോടതിയുടെ വിധി പാക്കിസ്ഥാന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. നവാസ് ഷെരീഫ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വേണ്ടി പരാജയം സമ്മതിച്ചു കൊടുക്കുകയായിരുന്നെന്നും പ്രതിപക്ഷം ആരോപിച്ചു.
അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്തി പരിചയമുള്ള വിദേശ അഭിഭാഷകരെയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതേസമയം അന്താരാഷ്ട്ര കോടതിയുടെ വിധി കേസിനെ സ്വാധീനിക്കില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് സര്‍താജ് അസീസ് പറഞ്ഞു.
Post Your Comments