സഹാറന്‍പുര്‍: പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് നിരവധി ദളിത് കുടുംബങ്ങള്‍ മതം മാറുന്നു. ഉത്തര്‍പ്രദേശിലെ 180 ഓളം ദളിത് കുടുംബങ്ങളാണ് ബുദ്ധമതത്തിലേക്ക് മാറുന്നത്. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ നദിയിലൊഴുക്കിയശേഷമാണ് ബുദ്ധമതം സ്വീകരിക്കുന്നത്.
അടുത്തിടെ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം നടന്നിരുന്നു. നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടവരെ വിട്ടയച്ചെങ്കിലും തങ്ങള്‍ ബുദ്ധമതത്തില്‍ ചേരുമെന്ന് ഇവര്‍ ഭീഷണിപെടുത്തിയിരുന്നു.
തങ്ങളുടെ സമുദായത്തെയും ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖരന് ആസാദിനെയും പോലീസ് ബോധപൂര്‍വ്വം ലക്ഷ്യവെയ്ക്കുകയാണെന്ന് ദളിത് കുടുംബങ്ങള്‍ ആരോപിച്ചിരുന്നു. രുപാടി, ഇഗ്രി, കാപുര്പുര് എന്നിവിടങ്ങളില്‍നിന്നുള്ള ദളിത് കുടുംബങ്ങളാണ് മതം മാറുന്നത്.
Post Your Comments