കാക്കനാട്: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് എത്തുക നാലു നിറങ്ങളില്‍. നീല, പിങ്ക് നിറങ്ങളിലാണ് നിലവില്‍ ഉള്ളത്. ഇവ കൂടാതെ വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ക്കൂടി പുതിയ റേഷന്‍ കാര്‍ഡുകള്‍ ഇറങ്ങും.
പിങ്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ്. നീല ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കുന്ന പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്കു, മഞ്ഞ എ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും. വെള്ള നിറത്തിലുള്ള കാര്‍ഡുകൾ മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ക്കും ലഭിക്കും.
ഇതുകൂടാതെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളില്‍ നിത്യരോഗികളും അവശരും ഉണ്ടെങ്കില്‍ അവര്‍ക്കു ചികിത്സാ സൗകര്യം ലഭിക്കുന്നതിനു പ്രത്യേകം സീല്‍ പതിച്ച കാര്‍ഡുകളും നല്‍കും. പുതിയ റേഷന്‍ കാര്‍ഡുകളുടെ പ്രിന്റിങ് പൂര്‍ത്തിയായി. പക്ഷെ അവയുടെ ലാമിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലാമിനേഷന് നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു കുറച്ചു ദിവസം ഈ പ്രവൃത്തികള്‍ നിര്‍ത്തിവച്ചത്.
സിഡിറ്റിനായിരുന്നു കാര്‍ഡുകളുടെ പ്രിന്റിങ്ങും ലാമിനേഷനും അടക്കമുള്ള നിര്‍മാണച്ചുമതല നല്‍കിയിരുന്നത്. എന്നാല്‍ സിഡിറ്റ് ലാമിനേഷന്‍ പ്രവൃത്തികൾ മറ്റൊരു കരാര്‍ നല്‍കുകയായിരുന്നു. നിലവില്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനപ്പട്ടിക പ്രകാരം റേഷന്‍ കാര്‍ഡുകളുടെ അച്ചടി കാക്കനാട്ടെ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് (കെ.ബി.പി.എസ്.) സൊസൈറ്റിയിലാണ് പൂര്‍ത്തിയായത്.
അതിനു ശേഷമാണ് കാര്‍ഡ് ലാമിനേഷന്‍ നടപടികള്‍ക്കായി കൈമാറിയത്. റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ചു തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള അന്തിമ പട്ടിക സമര്‍പ്പിച്ചതിനു ശേഷമുള്ള പരാതികളും ആക്ഷേപങ്ങളും കാര്‍ഡ് ലഭിച്ചതിനു ശേഷം പരിഗണിക്കാനാണ് സാധ്യത.
Post Your Comments