കോഴിക്കോട്: അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ പോലീസ് കേസ്. കുന്ദമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കാന്തപുരത്തിനും മറ്റു 14 പേർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജി, മര്‍ക്കസ് സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.എംഐടി പ്രിന്‍സിപ്പാള്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥി മലപ്പുറം പരകമണ്ണ മുഹമ്മദ് നസീബ് ആണ് പരാതിക്കാരൻ. അംഗീകാരങ്ങളില്ലാത്ത ആര്‍ക്കിടെക്ടര്‍, സിവില്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമാ കോഴ്‌സുകള്‍ നടത്തി ഒന്നരലക്ഷത്തോളം രൂപ ഫീസ് വാങ്ങിഎന്നാണ് പരാതി.
Post Your Comments