ദുബായി: കെച്ചപ്പ് (സോസ്) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ദുബായി മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പ്രചരിക്കുന്ന കെച്ചപ്പ് ഉണ്ടാക്കുന്ന വീഡിയോയിലെ ചില കാര്യങ്ങളും അതില്‍ ചേര്‍ക്കുന്ന വസ്തുക്കളെയും കുറിച്ച് സമൂഹത്തില്‍ ഉണ്ടായ സന്ദേഹങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ടെലിവിഷന്‍ പ്രോഗ്രാമിനുവേണ്ടി ചിത്രീകരിച്ച പരിപാടിയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് അമേരിക്കയിലെ ഒരു കെച്ചപ്പ് നിര്‍മാണ ഫാക്ടറിയില്‍ ചിത്രീകരിച്ചതാണ്. എങ്കിലും ഇതില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റിംഗുമൊക്കെ നടന്നിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ഇത്തരത്തില്‍ ഇറങ്ങുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പുവരുത്തതാതെ ആരും അവ പ്രചരിപ്പിക്കരുതെന്ന് ദുബായി മുന്‍സിപ്പാലിറ്റി ഫുഡ് സേഫ്റ്റി വകുപ്പ് മേധാവി ഇമാന്‍ അല്‍ ബാസ്റ്റകി അറിയിച്ചു.
Post Your Comments