ന്യൂഡൽഹി: കള്ളപ്പണക്കാരെയും നികുതിവെട്ടിപ്പുകാരെയും തുറന്ന് കാട്ടാന്‍ പുതിയ മാർഗവുമായി കേന്ദ്രസർക്കാർ. നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവർ വെട്ടിച്ച തുകയുൾപ്പെടെ പ്രസിദ്ധീകരിക്കാനായി ‘ഓപ്പറേഷൻ ക്ലീൻ മണി’ എന്ന പേരിൽ പുതിയ വെബ്സൈറ്റിന് തുടക്കം കുറിച്ചു. നികുതി വെട്ടിപ്പുകാരുടെ പേരുകള്‍, നടത്തിയ റെയ്ഡുകള്‍ എന്നിവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടാതെ റെയ്ഡിൽ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തുന്നവരെ കുറ്റത്തിന്റെ തോതനുസരിച്ച് റാങ്കു ചെയ്യും.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. അനുവദനീയമായതിലും കൂടുതൽ തുക കൈയിൽ സൂക്ഷിക്കുന്നതും, നികുതി വെട്ടിക്കുന്നതും ഇനിമുതൽ ഒട്ടും സുരക്ഷിതമല്ലെന്ന് ജെയ്റ്റ്ലി മുന്നറിയിപ്പ് നൽകി. പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ആളുകൾക്ക് ചില ആശങ്കകളുണ്ടെന്നും ജനങ്ങളുടെ ആശയക്കുഴപ്പം അകറ്റാനും കൃത്യമായി നികുതി ഇഠപാടുകൾക്ക് സഹായിക്കാനും പുതിയ വെബ്‌സൈറ്റ് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments