KeralaLatest NewsNews

കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യതകള്‍ തേടണമെന്ന് ആര്‍ എസ് എസ്

ഭരണത്തിന്റെ പിന്‍ബലത്തില്‍ കണ്ണൂരിലടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന സിപിഎമ്മിന്റെ നരനായാട്ട് അംഗീകരിക്കാനാകില്ലെന്ന് ആര്‍എസ്എസ് കേന്ദ്ര നേതൃത്വം. കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതിന്റെ സാധ്യതകള്‍ തേടണമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇതുസംബന്ധിച്ച സന്ദേശം ആര്‍എസ്.എസ് സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയതായാണ് സൂചന.

ബിജെപി – സംഘപരിവാറുകാരെ സിപിഎം പ്രവര്‍ത്തകര്‍ അരുംകൊല ചെയ്യുമ്പോള്‍ സര്‍ക്കാര്‍കണ്ടെല്ലെന്ന് നടിക്കുന്നു. ഭരണതലത്തിലെ പിന്തുണയാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞടാന്‍ അവസരമൊരുക്കുന്നതെന്നും ആര്‍എസ്എസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടിട്ട് പോലും സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റമില്ല. ഇതിന് പ്രതിവിധി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക മാത്രമാണെന്നും കേന്ദ്ര നേൃത്വം പറയുന്നു.

പിണറായിയുടെ ഭരണത്തിന് കഴീല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു. ഇരുപതോളം പേര്‍ക്കാണ് ഇക്കാലയളവില്‍ ജീവന്‍ നഷ്ടമായതെന്നും ആര്‍എസ്എസ് വ്യക്തമാക്കി. വിഷയത്തില്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ക്കെതിരെ ബിജെപി സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രനും, എംടി രമേശും ശക്തമായി പ്രതികരിച്ചിരുന്നു. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നത് സംഥസ്ഥാനത്ത് ബിജെപിക്കും ഗുണകരമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button