
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. മെഹമ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ പല നിര്‍ണ്ണായക തീരുമാനങ്ങളും എടുത്തെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കഴിഞ്ഞദിവസം സുഷമ സ്വരാജ് പറഞ്ഞിരുന്നു.
ഇന്ത്യ-പലസ്തീന്‍ പ്രതിനിധികളുടെ യോഗത്തിനു മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
തിങ്കളാഴ്ചയാണ് പലസ്തീന്‍ പ്രസിഡന്റും സംഘവും ഇന്ത്യയിലെത്തിയത്. ഇവര്‍ക്ക് രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പാണ് നല്‍കിയത്.
Post Your Comments