Latest NewsCinemaMovie SongsEntertainmentKollywood

ബാഹുബലിയുടെ മൂന്നാം ഭാഗം വരുമെന്ന് സൂചന!

ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഇപ്പോഴത്തെ ചര്‍ച്ച ബാഹുബലിയാണ്. പ്രദര്‍ശന വിജയം നേടി ആയിരം കോടിയിലധികം കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയുമായി മുന്നേറുന്ന ബാഹുബലി മൂന്നാം ഭാഗം വരുന്നുവെന്ന് സൂചന. ചിത്രം രണ്ടു ഭാഗം കൊണ്ട് പൂര്‍ത്തിയാകുമെന്നും മൂന്നാം ഭാഗത്തെകുറിച്ച് ചിന്തിക്കുന്നില്ലയെന്നും പറഞ്ഞ സംവിധായകന്‍ രാജമൗലിയുടെ മനസ്സ് മാറി തുടങ്ങുന്നതായാണ് പുതിയ വിവരം. ബാഹുബലിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തിരക്കഥാകൃത്തും നിര്‍മാണവിതരണക്കാരുമായും രാജമൌലി ചര്‍ച്ച നടത്തിയതായും മൂന്നാം ഭാഗത്തിനായുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചിത്രത്തിന്‍റെ അണിയറക്കാര്‍ തന്നോട് പങ്കുവെയ്ക്കാന്‍ രാജമൗലി ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

ബോളിവുഡിലെ ഹിറ്റ് ഫിലിം മേക്കര്‍ കരണ്‍ ജോഹറുമായി രാജമൗലി കൂടികാഴ്ച നടത്തുകയും ബാഹുബലിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചു ചര്‍ച്ച നടത്തിയെന്നും ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലിയുടെ മൂന്നാം ഭാഗത്തിനായി പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button