ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയുടെയും പുലിയൂര്‍ ഗ്രാമപഞ്ചായത്തിലെയും അതിര്‍ത്തിയില്‍ തോട്ടിയാട് ജംഗ്ഷനില്‍ കഴിഞ്ഞ ഏപ്രില്‍ 27 ന് ആരംഭിച്ച ബിവറേജസ് കോപ്പറേഷന്‍ വിദേശ മദ്യശാലയ്ക്കതിരെ ജനകീയ സമരം ആരംഭിച്ചിട്ട് ഇന്ന് 15-ാം ദിവസം.
സ്ത്രീകളും, കുട്ടികളും അടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. പുലിയൂര്‍ പഞ്ചായത്തിലെ നൂറ്റവന്‍പാറ, തിങ്കളാമുറ്റം, ആല പഞ്ചായത്തിലെ പൂമല തോട്ടും കര, നഗരസഭയിലെ ഹാച്ചറി, ചെട്ടിയാന്‍മോടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികള്‍ അടക്കം നൂറ് കണക്കിന് ആള്‍കാര്‍ ചെങ്ങന്നൂര്‍ നഗരത്തിലേക്കും , കോളേജ്, സ്‌ക്കൂള്‍, ഐ ടി ഐ, ജില്ല ആശുപത്രി, രണ്ട് സ്വകാര്യ ഹോസ്പിറ്റലുകള്‍, വിവിധ ആരാധനലയങ്ങള്‍ എന്നി വിടങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്നത് തോട്ടിയാട് ജംഗ്ഷനെയാണ്. വീതി കുറഞ്ഞ റോഡും ജംഗ്ഷനുമായതിനാല്‍ മദ്യശാലയിലെ തിരക്ക് കാരണം വഴിയാത്രകാര്‍ക്കോ, വാഹനങ്ങള്‍ക്കോ അതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വഴി നീളെ മദ്യ കുപ്പികളായി നിറഞ്ഞിരിക്കുകയാണ്. നഗരസഭയുടെ ലൈസന്‍സ് ലഭിക്കാതെയാണ് ബിവറേജസ് ഔട്ട്‌ലെറ്റ് അവിടെ പ്രവര്‍ത്തിക്കുന്നത്. താമസ സൗകര്യത്തിന് നഗരസഭ അനുമതി നല്‍കിയ കെട്ടിടത്തിലാണ് ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നത് വ്യാപക അക്ഷേപമുണ്ട്. ബിജെപി, കോണ്‍ഗ്രസ്സ്, ബിഡി ജെ എസ്, എസ് യു സി ഐ, ആം ആദ്മി പാര്‍ട്ടി, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സമുദായ – സാംസ്‌കാരിക സംഘടനകളും പിന്തുണയുമായി സമരപ്പന്തലിലെത്തി.
ഔട്ട്‌ലെറ്റിന് അനുകൂലമായ തീരുമാനം എടുക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
പ്രമോദ് കാരയ്ക്കാട്
Post Your Comments