മനാഗുവ: അമേരിക്കയുടെ പസഫിക്ക് തീരത്തെ രാജ്യമായ നിക്കരാഗുവായിലെ മാര്‍ക്കറ്റ് കത്തിയമര്‍ന്നു. നിരവധി കടകള്‍ കത്തിനശിച്ചു. ഏറെ പഴക്കമുള്ള മര്ക്കറ്റാണിത്. സംഭവത്തില്‍ ആളപായമില്ല.
തീപിടിത്തത്തില്‍ അറുപതോളം കടകള്‍ കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമനസേനയുടെ നാലു മണിക്കൂറത്തെ പരിശ്രമമാണ് തീയണച്ചത്. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന മാര്‍ക്കറ്റാണ് മനാഗുവയിലേത്. സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല.
Post Your Comments