KeralaLatest News

മോഹന്‍ലാലിനെതിരെ പ്രതികരിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: പ്രശസ്ത നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം. മോഹന്‍ലാല്‍ സിനിമയിലൂടെ ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒരുമിച്ച് കടത്തിയെന്നാണ് വി ടി ബല്‍റാം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ള പോപ്പുലര്‍ മീഡിയയിലൂടെയും പലപ്പോഴും ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒരുമിച്ചാണ് ഒളിച്ചു കടത്തപ്പെട്ടിരുന്നത്.

കോണ്‍ഗ്രസിന്റേതടക്കമുള്ള വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ട ഒരു ക്യാമ്പയിന്‍ ജാതി സംവരണത്തിന്റെ ലോജിക്കും അനിവാര്യതയും സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ളതായിരിക്കണമെന്ന് ബല്‍റാം പറയുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button