NattuvarthaLatest NewsNews

ഇണപിരിയാത്തവർ പിണങ്ങി…കലഹിച്ചു… ഒടുവിൽ രണ്ടു പേരും മരണത്തിലൂടെ ഒന്നിച്ചു

രഞ്ജിനി ജഗന്നാഥൻ

കൊല്ലം•വേഴാമ്പലുകളുടെ പ്രണയം പ്രശസ്തമാണ് … അവർ തികച്ചും ഏകപത്നി വ്രതക്കാർ.   മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചേക്കേറുമ്പോഴും കാടുവിട്ട്  കാടു മാറുമ്പോഴും പിരിയാറില്ല ഊണിലും ഉറക്കത്തിലും ഇണയോടൊപ്പം മാത്രം ….

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂരിന് സമീപം ഇളമ്പൽ വെയിറ്റിങ്ങ് ഷെഡിന് സമീപത്തെ ആൽമരത്തിൽ എറെ കാലമായി കൊക്കുരുമ്മി കഴിഞ്ഞു വന്നിരുന്നത് വഴിയാത്രക്കാർക്കും പരിചിതമായിരുന്നിവരുടെ ജീവിതം ഇവരുടെ സല്ലാപങ്ങൾ തൊട്ടു താഴെ ഓട്ടോ തൊഴിലാളികൾക്കും കൗതുകമായിരുന്നു…..!!എന്നാൽ കഴിഞ്ഞ ദിവസം പൊടുന്നനെ അവർ കലഹത്തിലേർപ്പെട്ടു …. കലഹം മൂത്ത് ഒടുവിൽ കൈയാങ്കളിയായി ….??

ഒടുവിൽ ആൺവേഴാമ്പൽ ഇണയുടെ കീഴ് ചുണ്ട് ഒടിച്ചെടുത്തു ചുണ്ടൊടിഞ്ഞ വേദനയിൽ പെൺവേഴാമ്പൽ ആൽമരത്തിൽ നിന്നും പിടി വിട്ട് താഴേക്ക് പതിച്ചു, ഇണയെ പിടിക്കാൻ ഒപ്പം ആൺവേഴാമ്പലും താഴേക്ക് കുതിച്ചു പക്ഷെ……???? രണ്ട് പേരും ചെന്ന് പതിച്ചത് താഴെ വൈദ്യുതി കമ്പിയിൽ… അങ്ങനെ പിണങ്ങിയവർ രണ്ടും ഒരുമിച്ച്  മരണത്തിലേക്ക് കൂപ്പുകുത്തി ………..???? ഒരിക്കലും പിരിയാതെ ….!

shortlink

Related Articles

Post Your Comments

Related Articles


Back to top button