
അബുദാബി: യുഎഇയില്‍ ഡ്രൈവിംഗ് ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ ട്രാഫിക് റൂള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതിനകം ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ റദ്ദുചെയ്യുന്നു.
ജൂലൈ ഒന്നു മുതല്‍ നടപ്പിലാകുന്ന പുതിയ ട്രാഫിക് പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് അബുദാബിയില്‍ പുതിയ നീക്കം. ഇത്രകാലം ചെയ്ത ട്രാഫിക് കുറ്റകൃത്യങ്ങള്‍ അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡില്‍ നിന്ന് മാറ്റുന്നതിനും ഇനി റോഡില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിനുമുള്ള അവസരമാണ് കൈവരുന്നത്. അബുദാബി പോലീസിന്റെ ‘ദ് ഇയര്‍ ഓഫ് ഗിവിംഗ്’ ആചരണത്തിന്റെ ഭാഗമായാണ് ഈ സൗജന്യം.
എന്നാല്‍ നിസാരമായ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് മാത്രമാണ് ഈ ഇളവ് എന്ന് അധികൃതര്‍ അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ്, ഓവര്‍ സ്പീഡ്, റെഡ് സിഗ്നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കല്‍, ലഹരി ഉപയോഗിച്ചശേഷമുള്ള വാഹനഡ്രൈവിംഗ് തുടങ്ങിയവയ്ക്കാണ് നേരത്തെ പിടിക്കപ്പെട്ടതെങ്കില്‍ ഇളവ് ലഭിക്കില്ല.
Post Your Comments