ഇരുനൂറാമത്തെ ബഹിരാകാശനടത്തത്തതിന്റെ റെക്കോർഡ് സ്വന്തമാക്കി രണ്ട് അമേരിക്കൻ സ്വാദേശികൾ. വെള്ളിയാഴ്ചയാണ് ബഹിരാകാശനിലയത്തിൽ വെച്ച് പെഗ്ഗി വിറ്റ്‌സൺ, ജാക്ക് ഫിഷർ എന്നിവരാണ് ചരിത്രത്തിലേക്ക് നടന്നത്. നിലയത്തിലേക്ക് വൈദ്യതിയും ശാസ്ത്രപരീക്ഷണങ്ങൾക്കായുള്ള ഡേറ്റ കണക്ഷനുകളും വിതരണം ചെയ്യുന്ന ഏവിയോണിക്സ് ബോക്സ് സ്ഥാപിക്കാനാണ് ഇരുവരും നിലയത്തിന് പുറത്തേക്കിറങ്ങിയത്.
പെഗ്ഗി വിറ്റ്സണിന്റെ ഒമ്പതാമത്തെയും ഫിഷറിന്റെ ആദ്യത്തെയും നടത്തമാണ് ഇത്. ബഹിരാകാശത്ത് ഏറ്റവുമധികം നടന്ന വനിതയെന്ന റെക്കോർഡും വിറ്റ്സണിന്റെ പേരിലാണ്.
Post Your Comments