ദുബായി: ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട സാദിയ ഫ്രോസണ്‍ ചിക്കന്‍ ഭക്ഷ്യയോഗ്യമാണെന്ന് ദുബായി മുന്‍സിപ്പാലിറ്റി അധികൃതര്‍. ആരോഗ്യത്തിന് ഹാനികരമായതൊന്നും സാദിയ ഫ്രോസണ്‍ ചിക്കനില്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
യൂണിയന്‍ കോര്‍പറേറ്റീവ് സൊസൈറ്റിയുടെ ഒരു സ്റ്റാളിലെ ചിക്കനെക്കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യൂണിയന്‍ കോര്‍പ്, എല്ലാ സ്റ്റോറുകളില്‍ നിന്നും ഉല്‍പന്നം പിന്‍വലിച്ചിരുന്നു.
സാദിയ ഉല്‍പന്നത്തിന് അനേകം ഉപഭോക്താക്കളാണുള്ളത്. ചിക്കനെക്കുറിച്ച് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങളില്‍ വന്‍തോതില്‍ സംശയമുയരുകയും അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിക്കനില്‍ ദോഷകരമായതൊന്നും ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
മുന്‍സിപ്പാലിറ്റി അധികൃതരുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ യൂണിയന്‍ കോര്‍പറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാളുകളില്‍ സാദിയ ചിക്കനുകള്‍ വില്‍പ്പനയ്ക്ക് വീണ്ടുമെത്തി.
സാദിയ ചിക്കനില്‍ ആരോഗ്യത്തിന് ഹാനികരമായതൊന്നുമില്ലെന്നും ഇത് തീര്‍ത്തും ഭക്ഷ്യയോഗ്യമാണെന്നും ദുബായി മുന്‍സിപ്പാലിറ്റിയിലെ ഫുഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം തലവന്‍ അലി അല്‍ താഹര്‍ അറിയിച്ചു. അതേസമയം, ഒരു സ്റ്റാളിലെ ചിക്കനെക്കുറിച്ച് തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് വരാനിടയായതിനെക്കുറിച്ച് അദ്ദേഹം കൃത്യമായ വിവരം നല്‍കിയില്ല.
Post Your Comments