KeralaLatest News

സൈബര്‍ ആക്രമണം: എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ജനങ്ങളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്.

ഇന്നലെ മുതല്‍ ആഗോളവ്യാപകമായി രണ്ടു പുതിയ തരം കമ്പ്യൂട്ടര്‍ റാന്‍സംവെയറുകള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറില്‍ ഇവ ബാധിച്ചാല്‍ പ്രധാനപ്പെട്ട ഫയലുകളെ ഇവ പൂട്ടുന്നു. പിന്നീട് അവ തുറന്നു കിട്ടണമെങ്കില്‍ ഓണ്‍ലൈന്‍ കറന്‍സി ആയ ബിറ്റ് കോയിന്‍ നിക്ഷേപിച്ചു മോചിപ്പിച്ചെടുക്കേണ്ട അവസ്ഥയാണ്.

ബ്രിട്ടനിലെയും സ്‌പെയിനിലെയുമൊക്കെ സര്‍ക്കാര്‍ സംവിധാനത്തെയും ഫെഡ് എക്‌സ് തുടങ്ങിയ കമ്പനികളെയും ഇവ ഗുരുതരമായി ബാധിച്ചുവെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നു. ആശുപത്രി ശൃംഖലകളെയാണ് പ്രധാനമായും ഇവ ലക്ഷ്യം വച്ചിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അപരിചിതമായ ലിങ്കുകള്‍, സംശയാസ്പദമായ ഇ- മെയിലുകള്‍, അവയിലെ അറ്റാച്ച്‌മെന്റുകള്‍ എന്നിവ തുറക്കാതെ നോക്കുക, നിങ്ങളുടെ കമ്പ്യൂട്ടറിലെ ആന്റി വൈറസ് അപ്‌ഡേറ്റ് ചെയ്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും പിണറായി വിജയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button