സുഭാഷ് കുമാർ
പന്തളം• പന്തളത്തെ ആയിരക്കണക്കിന് സാധാരണക്കാരന്റെ ഏക ആശ്രയകേന്ദ്രമായ പന്തളം പിഎച്ച്സി അവഗണയിൽ, പ്രവർത്തനം അവതാളത്തിലായിരിക്കുന്നു. പിഎച്ച്സി
ക്കുവേണ്ടി കേന്ദ്ര ഫണ്ട് കൂടി ഉപയോഗിച്ച് പണികഴിപ്പിച്ച പുതിയ കെട്ടിടം നാളുകൾ ഏറെയായിട്ടും തുറന്നു കൊടുക്കാതെ ഉത്‌ഘാടനം കാത്ത് കിടക്കുകയാണ്, കെട്ടിടം രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു.
പൊട്ടിപൊളിഞ്ഞതും, ചോരുന്നതുമായ കെട്ടിടത്തിൽ അതിർത്തികൾ സംരക്ഷിക്കാതെ
കൈയേറ്റക്കാർക്ക് യഥേഷ്ടം കയ്യേറാവുന്ന തരത്തിൽ ചുറ്റുമതിൽ പോലും കെട്ടാതെ
മുസിപ്പാലിറ്റി ഈ പൊതുസ്വത്തു നശിപ്പിക്കുന്നു. എന്നുമാത്രമല്ല, എല്ലാ ശബരിമല
തീർത്ഥടനകാലത്തും പന്തളം ക്ഷേത്രനഗരയിൽ എത്തിച്ചേരുന്ന ലക്ഷകണക്കിന്
തീർത്ഥാടകർ ഈ കേന്ദ്രത്തെ ആശ്രയിക്കുമ്പോൾ താത്കാലിക തട്ടിക്കൂട്ട്
സംവിധാനങ്ങൾ ഒരുക്കി തടിതപ്പുന്നു ഭരണസമിതി.
പഞ്ചായത്തായിരുന്ന പന്തളം ഇപ്പോൾ മുൻസിപ്പാലിറ്റി ആയതിനു ശേഷവും ഈ ആരോഗ്യകേന്ദ്രം ഒരു ആശുപത്രി ആയിനവീകരിക്കുന്നതിനുവേണ്ട ഒരുനടപടിയും കൈകൊള്ളുന്നില്ല. പൊതുജനാരോഗ്യത്തിന് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള പദ്ധതികളും ഫണ്ടും പാഴാക്കിക്കളയുന്ന അധികാരികൾക്കെതിരെ ജനരോഷം ശക്തം.
സുഭാഷ് കുമാർ
Post Your Comments