
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മിക്കയിടങ്ങളിലും ബിജെപി സി പി എമ്മിന്റെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞു. വോട്ട് ചോർച്ചയുടെ കാരണം തിരയലാണ് ഇപ്പോൾ ഇവരുടെ പ്രധാനപണി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സി പി എം നെഞ്ചിൽ കൈവെച്ച് പോയ പ്രദേശമാണ് പന്തളം. പന്തളം നഗരസഭയില്‍ ബിജെപി നടത്തിയത് വലിയ മുന്നേറ്റം തന്നെയെന്ന് സിപിഎം വിലയിരുത്തി.
ഇതേത്തുടര്‍ന്ന് കടുത്ത നടപടിയുമായി സിപിഎം. പന്തളം ഏരിയ സെക്രട്ടറി ഇ.ഫസലിന് സ്ഥാനമാറ്റം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹര്‍ഷ കുമാറിന് പകരം ചുമതല നല്‍കി. നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനേയും നീക്കി. സിപിഎം സംസ്ഥാന സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം. ബിജെപിയെ പാർട്ടി ഭയപ്പെട്ട് തുടങ്ങിയെന്ന് തന്നെ പറയാം.
2015-ല്‍ 15 സീറ്റുകളോടെയായിരുന്നു സി പി എം പന്തളം നഗരസഭയില്‍ ഭരണം കൈപ്പിടിയിലാക്കിയത്. എന്നാൽ, ഇത്തവണ വെറും 9 സീറ്റുകളാണ് ഇവിടെ ലഭിച്ചത്. ഏഴ് സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെയാണ് ഇത്തവണ അധികാരം നേടിയത്. ഇരട്ടിയിലധികം. ഈ മുന്നേറ്റമാണ് സി പി എമ്മിനെ വെട്ടിലാക്കുന്നത്.
Also Read: ‘ഇത് പായസം ചലഞ്ച്’; സേവാഭാരതിയുടെ സേവനങ്ങൾക്ക് ഇനി മധുരമേറും
പാലാക്കാടിന് ശേഷം ബിജെപി അധികാരം നേടിയ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് പന്തളം. സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷ സമുദായ ധ്രുവീകരണം കണ്ടെത്തിയില്ലെന്നും പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നുമുള്ള സ്വയം വിലയിരുത്തലിലേക്ക് നേതൃത്വം മാറിക്കഴിഞ്ഞു.
Post Your Comments