KeralaNattuvarthaLatest NewsNews

രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുതേടിയെത്തിയ കോൺഗ്രസ് സ്ഥാനാർഥി ശ്രീ ആര്യാടൻ ഷൗക്കത്ത് നേരിട്ടു കണ്ടറിഞ്ഞ ഗീതയുടെ ദുര്യോഗത്തിന് അറുതിയായി. എടക്കര പള്ളിക്കുത്തു കരിങ്കോറമണ്ണയിലെ അമ്പലക്കോട് ഗീത വൈകല്യം തളർത്തിയ മകളുമൊത്തു പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കൂരയിൽ കഴിയുന്ന കാഴ്ചയിൽ മനംനൊന്ത ഷൗക്കത്ത് അന്നേ പ്രഖ്യാപിച്ചിരുന്നു ഇവർക്കൊരു വീടു സാധ്യമാക്കും എന്ന്.

29 വയസ്സുള്ള മകൾ ബേബിക്ക് പരസഹായം ഇല്ലാതെ ഒന്നിനുമാവില്ല. എന്തിനും അമ്മ എടുത്തുകൊണ്ടു പോവണം. പ്രായത്തിന്റെ അവശത കാരണം ഗീത ഇന്ന് കഷ്ടപെടുകയാണ്. ഭർത്താവ് ജയചന്ദ്രനും , ഭാര്യയും, രണ്ടു മക്കളും ഗീതക്കൊപ്പം ഈ കൂരയിൽ തന്നെ താമസം. ഇവരുടെ ദുരിത ജീവിതം കണ്ടറിഞ്ഞ ഷൗക്കത്തു തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഇവർക്ക് കൊടുത്ത വാക്കു പാലിക്കാൻ മറന്നില്ല.

പള്ളികുത്തു കോൺഗ്രസ് കമ്മിറ്റിയും, ഒ. ഐ.സി.സി, ഖത്തർ, റിയാദ് കമ്മിറ്റികളും കൂട്ടുചേർന്നതോടെ മഴയെത്തും മുൻപേ ആറു ലക്ഷം രൂപ ചിലവിൽ നല്ലൊരു കോൺക്രീറ്റ് വീട് ഇവർക്കായി ഒരുങ്ങി. ശുചിമുറിയോടു കൂടിയ രണ്ടു കിടപ്പു മുറികളും, ഹാളും, അടുക്കളയും, വരന്തയുമടങ്ങുന്ന ഭംഗിയുള്ള ഭവനത്തിന്റെ താക്കോൽ ദാനം ഇന്ന് വൈകീട്ടു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ചടങ്ങിൽ നിർവഹിക്കും.

കടപ്പാട്: വികെ ബൈജു

shortlink

Related Articles

Post Your Comments

Related Articles


Back to top button