സൗദി: എന്നത്തേയും പോലെ തന്റെ ക്ലാസ്സ്മുറിയിലേക്ക് കയറിവന്ന അധ്യാപിക ഒന്ന് അമ്പരന്നു. മുറി നിറയെ തനിക്കുള്ള പ്രണയസന്ദേശങ്ങളും കേക്കും സമ്മാനങ്ങളും. പിന്നെയാണ് അധ്യാപികയ്ക്ക് കാര്യം പിടികിട്ടിയത്. വഴക്ക് ഇട്ടതിനെ തുടർന്ന് താനുമായി ദേഷ്യത്തിലായിരിക്കുന്ന ഭാര്യയെ സന്തോഷിപ്പിക്കാനും തനിക്ക് മാപ്പ് തരാനുമായി അധ്യാപികയുടെ ഭർത്താവ് തന്നെയാണ് ഇങ്ങനെയൊരു സർപ്രൈസ് ഒരുക്കിയത്. ഈ സർപ്രൈസ് ആരോ വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.
എന്നാൽ ഇതിനെതിരെ പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തി. സ്നേഹത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ സ്‌കൂളിൽ കുട്ടികളുടെ മുന്നിലേക്ക് വീട്ടുകാര്യങ്ങൾ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും നിരവധിപേർ പ്രതികരിച്ചു. സംഭവത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments