Latest NewsKerala

മലബാർ അഗ്രിഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കല്‍പ്പറ്റ: നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പ്പാദന കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 23 മുതല്‍ 28 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മലബാര്‍ അഗ്രി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.

കല്‍പ്പറ്റ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ഓഫീസില്‍ നടന്ന ചടങ്ങില്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍.രവീന്ദ്രനാഥ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.ദേവസ്യ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ.ജി.എം. എന്‍.എസ്. സജികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ ടി.വി.മുരളി, മലബാര്‍ കണ്‍സ്ട്രക്ഷന്‍സ് എം.ഡി. പി.ജെ.ജോസൂട്ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരവധി മേളകള്‍ക്ക് ലോഗോ ഡിസൈന്‍ ചെയ്തിട്ടുള്ള ആര്‍ട്ടിസ്റ്റ് എ.ജില്‍സാണ് അഗ്രി ഫെസ്റ്റ് ലോഗോ ഡിസൈന്‍ ചെയ്തത്. 23 മുതല്‍ ദിവസവും കാര്‍ഷിക പ്രദര്‍ശനം, വിത്ത് കൈമാറ്റം, വിൽപ്പന, സെമിനാറുകള്‍, ചക്ക മഹോത്സവം മാംഗോ ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, എജ്യുഫെസ്റ്റ് തുടങ്ങിയവ അഗ്രി ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

കടപ്പാട്: അനില്‍കുമാര്‍
അയനിക്കോടന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button