KeralaNattuvarthaLatest News

കൊല്ലപ്പെട്ട ബിജുവിന്റെ വ്യാജ ചിത്രം സോഷ്യൽമീഡിയയിൽ

കണ്ണൂര്‍•കണ്ണൂരിൽ ഇന്ന് കൊല്ലപ്പെട്ട മണ്ഡൽ കാര്യവാഹകിന്റേതെന്നു സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് തെളിഞ്ഞു. യഥാർത്ഥ ചിത്രം പിന്നീട് പ്രചരിക്കാൻ തുടങ്ങിയതോടെ ആളുകൾ തീർത്തും വിഷമത്തിലായി. അമിതാവേശം മൂലം കൊല്ലപ്പെട്ട വ്യക്തിയോട് കാണിക്കുന്ന ഈ അനീതി പൊറുത്തുകൂടാനാവാത്തതെന്നു ആളുകൾ പ്രതികരിക്കുന്നു.

കണ്ണൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ബിജുവാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ധനരാജ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു.

-വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button