![flight](/wp-content/uploads/2017/05/flight.jpg)
വിമാന ഏജന്റ് ഫോണില്‍ തര്‍ക്കിക്കുന്നത് ചിത്രീകരിച്ച യാത്രക്കാരന്റെ ടിക്കറ്റ് അധികൃതര്‍ റദ്ദാക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഏജന്റാണ് ഇത്തരത്തില്‍ നടപടിയെടുത്തത്. നവാഗ് ഓസയുടെ ടിക്കറ്റാണ് റദ്ദാക്കപ്പെട്ടത്. പിന്നീട് വിമാന കമ്പനി ഇതിനെ പറ്റി മാപ്പ് പറയുകയും ചെയ്തിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നും ന്യൂഓര്‍ലിയന്‍സിലേക്ക് യാത്ര ചെയ്യുവാനാണ് ഓസ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കായുള്ള ലഗേജ് നിര്‍ദ്ദേശിച്ചിരുന്ന വലിപ്പത്തേക്കാളും അധികമായി എന്നു പറഞ്ഞ് മോശമായി സംസാരിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് യാത്രക്കാരന്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ ചിത്രീകരണത്തിന്റെ പേരില്‍ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിമാന കമ്പനി അധികൃര്‍ അറിയിച്ചു. ട്വിറ്ററിലൂടെ മാത്രം രണ്ടര മിനിട്ട് ദൈര്‍ഖ്യമുള്ള വീഡിയോ 5000 തവണയാണ് പങ്കുവയ്ക്കപെട്ടിട്ടുള്ളത്.
Post Your Comments