കൊളംബോ: വീട്ടുടമയുടെ ലൈംഗിപീഡനം മറയ്ക്കാനും തിരികെ പോകുമ്പോൾ ഗര്‍ഭം ധരിക്കാതിരിക്കാനുമായി വീട്ടുജോലിയ്ക്ക് അയക്കുന്ന യുവതികൾക്ക് ഗർഭനിരോധന കുത്തിവയ്പ്പ് നൽകുന്നതായ് റിപ്പോർട്ട്. ശ്രീലങ്കൽ യുവതികളാണ് ഇതിന് ഇരയാകുന്നത്. സംഭവത്തെ കുറിച്ച് ഫ്രീപ്രസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശ്രീലങ്കയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന സ്ത്രീകൾക്ക് മൂന്ന് മാസത്തേക്ക് ഗര്‍ഭം ധരിക്കാത്ത വിധത്തിലുള്ള സംവിധാനമാണ് ചെയ്യുന്നത്.
മൂന്നുമാസ കാലയളവിലെ ജോലിക്ക് പോകുന്ന ശ്രീലങ്കന്‍ വനിതകള്‍ക്ക് ഈ കാലയളവിലേക്ക് തൊഴിലുടമയില്‍ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങളെ മൂടി വെയ്ക്കാനും അതിലൂടെ ഗര്‍ഭിണി ആയേക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. വിദേശത്ത് പോകുന്നതിനായുള്ള മെഡിക്കൽ പരിശോധന കഴിഞ്ഞാലുടൻ ഏജന്റുമാർ ഒരു ഉപകരണം അവര്‍ക്ക് നൽകും. ഇത് ഉപയോഗിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു എന്നതാണ് സത്യം.
also read:പട്ടാള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചു പീഡനം : വിവാഹിതനായ യുവാവ് അറസ്റ്റിൽ
1.5 ദശലക്ഷം ശ്രീലങ്കന്‍ സ്ത്രീകളാണ് സൗദി അറേബ്യയില്‍ മാത്രം ജോലി ചെയ്യുന്നത്. മാസം തോറും 40,000 പേരെ വീതം വിദേശത്തേക്ക് ശ്രീലങ്കന്‍ ഏജന്‍സികള്‍ അയയ്ക്കുകയും ചെയ്യുന്നു. കുത്തിവയ്പ്പ് നൽകി സ്ത്രീകളെ അയയ്ക്കുന്നതിലൂടെ തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ മറച്ചു പിടിക്കാനാണ് ഏജന്റുമാർ ശ്രമിക്കുന്നത്.
Post Your Comments