തിരുവനന്തപുരം : എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കേണ്ട റോയല്‍റ്റിതുകയില്‍ ലക്ഷങ്ങള്‍ വെട്ടിച്ചുവെന്ന പരാതിയില്‍ ഗ്രൌണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ എയര്‍ഇന്ത്യ സാറ്റ്‌സിനെതിരെ സിബിഐ കേസെടുത്തു. ഏജന്‍സിയുടെ വൈസ് പ്രസിഡന്റ് ആയ ബിനോയ് ജേക്കബ്, ഫിനാന്‍സ് മാനേജര്‍ പി. ആനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബുധനാഴ്ച്ച ഏജന്‍സിയുടെ ശാസ്തമംഗലത്തെ ഓഫീസിലും ആഭ്യന്തര വിമാനത്താവളത്തിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഒരു മാസം മുന്‍പും ഇത്തരത്തില്‍ പരിശോധന നടത്തി കുറെ രേഖകള്‍ പിടിച്ചെടുത്തിരുന്നു . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എയര്‍ഇന്ത്യ സാറ്റ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന 6 എയര്‍ലൈന്‍ കമ്പനികളോട് കരാര്‍ രേഖകള്‍ സി.ബി.ഐ കൊച്ചി ഓഫീസില്‍ ഹാജരാക്കണമെന്നും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments