
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ പെയിന്റടി വിവാദത്തിനെതിരെ ലോക്നാഥ് ബെഹ്‌റ. പോലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും നിലവിൽ വിജിലൻസ് ഡിജിപിയുമായ ലോക്നാഥ് ബെഹ്റ അറിയിച്ചു. ആഭ്യന്തര വകുപ്പിനു നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസ് മേധാവി ഡിജിപി ടി.പി. സെൻകുമാറിന്റെ അന്വേഷണ ഉത്തരവിനെത്തുടർന്നാണു വിശദീകരണം നൽകിയത്.
സെൻകുമാറിന്റെ കാലത്താണ് പോലീസ് സ്റ്റേഷനുകൾക്ക് ഒരേ നിറമാക്കാൻ തീരുമാനിച്ചത്. പോലീസ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് നിറം നിർദേശിച്ചതെന്നും ബെഹ്റ വ്യക്തമാക്കി. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗൺ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് ഇന്നലെ സെൻകുമാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Post Your Comments