തിരുവനന്തപുരം• എസ്.ബി.ഐ എ.ടി.എമ്മുകളിലെ സൗജന്യ സേവനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും പത്തായി ഉയര്‍ത്തി. ഇത് പ്രകാരം അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും അഞ്ചു തവണ മറ്റ് ബാങ്കിന്റെ എടിഎമ്മുകളിൽനിന്നും സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഇടപാടുകൾക്കു പണം നൽകണം.
മെട്രോ നഗരങ്ങളിൽ എട്ടു തവണയായി സൗജന്യ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും മൂന്നു തവണ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കാം. മിനിമം ബാലൻസ് ആവശ്യമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കാണ് പുതിയ ആനുകൂല്യങ്ങൾ ലഭ്യമാകുക. മറ്റ് അക്കൗണ്ടുകൾക്ക് നാല് ഇടപാടുകൾ മാത്രമായിരിക്കും സൗജന്യമെന്നും എസ്ബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments