Latest NewsKeralaNattuvarthaNews

സേവന പാതയിൽ നിറകുടമായി പാറശാല സാന്ത്വനം സേവാ സമിതി

പാറശാല: പാറശാല സാന്ത്വനം സേവാ സമിതി അതിന്റെ സേവന പാതയിലൂടെയുള്ള ജൈത്രയാത്ര തുടങ്ങിയിട്ട് ഒരുവർഷത്തിലേറെയായി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനോപകാര പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ സാന്ത്വനം ഇന്നൊരു ഗ്രാമത്തിന്റെ വേദനയകറ്റുന്ന ഒന്നായി വളർന്നിരിക്കുന്നു. ഒരുകൂട്ടം നിസ്വാർത്ഥ ജനതയുടെ പ്രയത്ന ഫലമായി ഒട്ടനവധി ആളുകൾക്ക് ആശ്വാസമാവൻ സന്ത്വനത്തിന് കഴിഞ്ഞിരിക്കുന്നു.

ഔപചാരികമായി സാന്ത്വനം ആരംഭിച്ചത് 2016 മാർച്ച് മാസം ആറാം തിയതി. ഹ്യദയ ശസ്ത്രക്രിയയ്ക്കായി ജയകുമാർ എന്ന വ്യക്തിക്ക് 50,000 രൂപ നൽകി കൊണ്ട് തുടങ്ങിയ സേവനം ഇന്ന് ചെറുതും വലുതുമായ പ്രവർത്തനങ്ങൾകൊണ്ടു അതിന്റെ പ്രവർത്തി മണ്ഡലത്തിൽ പൂർണ്ണ ശോഭയോടെ കത്തിജ്വലിക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ നിർധനരായ 52 സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളും, സ്കൂൾ ബാഗും വിതരണം ചെയ്തു. ഒരുവർഷംകൊണ്ട് 80,000 രൂപ ചികിത്സ സഹായ വിതരണവും, സാന്ത്വനം സ്നേഹ സ്പർശം എന്ന പേരിൽ പത്തുപേർക്ക് മാസം 300 രൂപ പെൻഷൻ, ചുറ്റുവട്ടത്തെ അംഗണവാടികളിൽ ഫാനുകൾ, മറ്റു അനുബന്ധ സാധനങ്ങൾ നൽകി, നിർധനരായ കുടുംബത്തിൽ മരണം നടന്നാൽ സംസ്കാര ചടങ്ങുകൾ നടത്താൻ ധനസഹായം, നിർദ്ധന കുടുംബങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് കസേര, ടാർപോളിൻ, ലൈറ്റ് സംവിധാനം എന്നിവ നൽകുന്നതും തുടങ്ങി പറഞ്ഞാലൊടുങ്ങാത്ത സേവനങ്ങൾ സേവനയുടെ പൊൻതൂവലുകൾ.

സാന്ത്വന ഭാവന പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് വീടുവച്ചു നൽകുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. ആരോഗ്യ സംരക്ഷണത്തിനായി യോഗ ക്ലാസുകൾ തുടങ്ങാൻ തീരുമാനമായി. പാറശാല പഞ്ചായത്തിൽ 20 വർഷത്തിലേറെയായ് സിപിഎം ഭരിക്കുന്ന മേലേക്കോണം വാർഡിൽ, പ്രായപൂർത്തിയായ രണ്ട് പെൺമക്കളുമായി അറുപത്തഞ്ചുകാരനായ ഒരച്ഛൻ കയറികിടക്കാൻ അടച്ചുറപ്പുള്ളൊരു വീടിനായി പഞ്ചായത്ത് – വാർഡ് അധികൃതർക്കും, മറ്റ് രാഷ്ട്രീയ നേതാക്കന്മാർക്കു മുന്നിലും അപേക്ഷയുമായി വർഷങ്ങളായ് നടക്കുന്നു..!

രണ്ടര സെന്റ് വസ്തുവിൽ ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന ഒറ്റമുറി വീടിനുള്ളിലായിരുന്നു താമസം. മഴക്കാലമായാൽ വീടിനുള്ളൽ കുടപിടിച്ചിരിക്കേണ്ട അവസ്ഥ. ഇത് ”സാന്ത്വനം സേവാസമിതി” യുടെ ശ്രദ്ധയിൽപ്പെടുകയും, സാന്ത്വനം സേവാസമിതിയുടെ അംഗങ്ങൾ നേരിൽ കണ്ട് നിജസ്ഥിതി മനസിലാക്കുകയും ചെയ്തു. ഇന്നിതാ ഇവർക്കായി വീടിന്റെ തറക്കല്ലിടൽ ബിജെപി ദേശീയ സമിതി അംഗവും, ഭാരതീയം ട്രസ്റ്റ് ചെയർമാനുമായ ശ്രീ കരമന ജയൻ നിർവഹിച്ചു, മറ്റു നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു.
പ്രസിഡണ്ട് വിഷക്സേനൻ നായർ, സെക്രട്ടറി ശ്രീകാന്ത് 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും, നിസ്വാർത്ഥ നാട്ടുകാരും നടത്തുന്ന ഈ പ്രവർത്തനങ്ങൾ പ്രശംസനീയം തന്നെയെന്നു ജാതി, രാഷ്ട്രീയ ഭേദമില്ലാതെ പൊതുജനങ്ങൾ സമ്മതിക്കുന്നു.

കടപ്പാട്: അനു ലക്ഷ്മി പാറശാല.

shortlink

Related Articles

Post Your Comments

Related Articles


Back to top button