കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 28 കിലോ കുങ്കുമപ്പൂവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് യാത്രക്കാരില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇവ പടികൂടിയത്. ഇറാനില്‍ നിന്ന് ദുബായ വഴിയാണ് ഇവര്‍ കരിപ്പൂരിലെത്തിയതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ കണ്ണൂര്‍ കതിരൂര്‍ സ്വദേശി ജാഫര്‍, കൂത്തുപറമ്പ് സ്വദേശി അബ്ദുള്‍ കരീം, ശിവപുരം സ്വദേശി റാഷിദ്, മയ്യില്‍ സ്വദേശി സലീം എന്നിവരെ ചോദ്യംചെയ്തുവരികയാണ്. പിടികുടിയ കുങ്കുമപ്പൂവിന് വിപണിയില്‍ 38.54 ലക്ഷം രൂപ വിലവരും.
Post Your Comments