ഡൽഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോഡ് നിന്ന് കാണാതായ അബ്ദുള്‍ റാഷിദാണ് ഇയാളെന്നും എന്‍ഐഎ വെളിപ്പെടുത്തി. ഇയാളിലൂടെയാണ് സംഘടന മലയാളത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്. പുതിയ ആളുകളെ ഐഎസിലേക്ക് എത്തിക്കുകയാണ് വാട്‌സ് ആപ്പ് അടക്കമുള്ളവയിലൂടെ ഇവര്‍ ലക്ഷ്യമിടുന്നതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നവരുടെ ബന്ധുക്കള്‍ക്കും അടുത്തിടെ വാട്‌സ്ആപ്പില്‍ മലയാളത്തില്‍ സന്ദേശം എത്തിയിരുന്നു.
‘മെസേജ് ടു കേരള’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അബ്ദുള്‍ റാഷിദ് സമ്മതമില്ലാതെ ആളുകളെ ചേര്‍ത്തിരുന്നു. ഈ ഗ്രൂപ്പിലെ ദേശവിരുദ്ധപരാമര്‍ശങ്ങള്‍ ശ്രദ്ധതില്‍പെട്ടതിനെ തുടര്‍ന്നാണ് അംഗങ്ങള്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയത്.
Post Your Comments