വാഷിംഗ്ടണ്‍: റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനാകുമെന്ന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവോര്‍വുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തെന്നും ചര്‍ച്ച ഫലപ്രദമാണെന്നും സെര്‍ജി ലവോര്‍വും പറഞ്ഞു. നേരത്തെ, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായും ലവോര്‍വ് ചര്‍ച്ച നടത്തിയിരുന്നു.
വൈറ്റ്ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തി തര്‍ക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇരു നേതാക്കളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. സിറിയന്‍ വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ സിറിയന്‍ വിഷയത്തിലടക്കം ലവോര്‍വിന്റെ നിലപാടുകള്‍ അമേരിക്ക പാടെ തള്ളിയിരുന്നു. സിറിയന്‍ പ്രശ്നത്തില്‍ ടില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അമേരിക്ക സിറിയക്കെതിരായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നുള്‍പ്പെടെയുള്ള ലവോര്‍വിന്‍റെ പ്രസ്താവനകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
Post Your Comments