മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നടന്ന വാഹനാപകട കേസുകളിൽ ഇന്ത്യക്കാർക്ക് 1.37 കോടി നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. ചെന്നൈ സ്വദേശിയും കർണാടകയിൽ താമസക്കാരനുമായ ശ്രീധരൻ നാരായണന്റെ കേസാണ് ആദ്യത്തേത്. ബർക്കയിൽ വെച്ച് നടന്നുപോകവെയാണ് ഇദ്ദേഹത്തെ കാറിടിച്ചത്. തുടർന്ന് കിടപ്പിലായ ഇദ്ദേഹത്തെ 8 മാസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവന്നു. ഇപ്പോഴും ചികിത്സ നടക്കുന്ന ശ്രീധരന് ജോലിയെടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ ആയിട്ടില്ല. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തിെൻറ ഏകാശ്രയമാണെന്നത് കണക്കിലെടുത്ത് 36,500 റിയാൽ (ഏകേദശം 60.95 ലക്ഷം രൂപ) നഷ്‌ടപരിഹാരം നൽകാൻ മസ്‌ക്കറ്റ് കോടതി ഉത്തരവിടുവായിരുന്നു.
തൃശൂർ സ്വദേശിയുടേതാണ് രണ്ടാമത്തെ കേസ്. കഴിഞ്ഞ വർഷം ആഗസ്റ്റ് 13ന് ഇബ്രക്ക് സമീപം ലാൻറ് ക്രൂയിസർ മറിഞ്ഞുണ്ടായ അപകടത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കാറിൽനിന്ന് തെറിച്ചുവീണ തൃശൂർ സ്വദേശിയെ അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ഇയാൾക്ക് 45,500 റിയാലാണ് (ഏകദേശം 75.98 ലക്ഷം രൂപ) നഷ്‌ടപരിഹാരം വിധിച്ചിരിക്കുന്നത്.
Post Your Comments