KeralaLatest NewsNews

മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി മരണമടഞ്ഞു

തിരുവനന്തപുരം•കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ തലശേരി സ്വദേശിനിയുമായ ഡോ. ഐശ്വര്യ പി. (31)യുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം പിതാവിന്‍റെ സ്വദേശമായ മലപ്പുറം എടപ്പാള്‍ വട്ടംകുളം പരിയപുറത്തേയ്ക്ക് കൊണ്ടു പോയി. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാതാപിതാക്കളും ഭര്‍ത്താവും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിച്ചു. സംസ്കാരം വ്യാഴാഴ്ച നടക്കും.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഹോസ്റ്റലില്‍ നിന്നും ഐശ്വര്യയെ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കൊണ്ടു വന്നത്. ബി.പി.യും പള്‍സും നിലച്ചനിലയിലെത്തിയ ഐശ്വര്യയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

മുമ്പ് ഗള്‍ഫിലായിരുന്ന എടപ്പാള്‍ സ്വദേശി ഭാസ്കരന്‍റെ മകളാണ് ഐശ്വര്യ. അമ്മ ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയാണ്. ഏക സഹോദരന്‍ അമേരിക്കയിലാണ്. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡോ. രാഹുല്‍ രാജാണ് ഭര്‍ത്താവ്. 4 വയസുള്ള മകനുമുണ്ട് ഐശ്വര്യക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button