
ഡുക്കാട്ടിയെ റോയൽ എൻഫീൽഡ് സ്വന്തമാക്കുമെന്ന് സൂചന. നിലവിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാട്ടി ഐഷര്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള എന്‍ഫീല്‍ഡുമായി പ്രാഥമിക ചര്‍ച്ചകൾ നടത്തി. എന്‍ഫീല്‍ഡിന് പുറമേ ഹീറോ മോട്ടോകോര്‍പ്പും ചില ചൈനീസ് നിര്‍മാതാക്കളും ഡുക്കാട്ടിയെ സ്വന്തമാക്കാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മലിനീകരണ വിവാദത്തില്‍നിന്ന് രക്ഷപ്പെടാൻ വന്‍ തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഡുക്കാട്ടിയെ ഫോക്‌സ്‌വാഗണ്‍ വില്‍ക്കാനൊരുങ്ങുന്നത്.
Post Your Comments