![detonators and explosives sized in thodupuzha](/wp-content/uploads/2017/05/detonators-and-explosives-sized-in-thodupuzha.jpg)
തൊടുപുഴ: ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. തൊടുപുഴയിലാണ് സംഭവം. നെല്ലിക്കാവ് മുണ്ടയ്ക്കല്‍ കരുണാകരന്റെ പുരയിടത്തില്‍ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.
പുരയിടത്തില്‍ കൊക്കോ പറിക്കാനെത്തിയ തൊഴിലാളിയാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.188 ഡിറ്റണേറ്ററുകളും 41 കവറില്‍ പൊതിഞ്ഞ പശയുമാണ് ഉപേക്ഷിച്ചിരുന്നത്.
തൊടുപുഴയില്‍ നിന്ന് പോലീസ് സംഘം സ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കള്‍ പരിശോധിച്ചു. പിന്നീട് സ്റ്റേഷനിലേക്കും അവിടെ നിന്ന് അംഗീകൃത പാറമടയിലേക്കും സ്‌ഫോടക വസ്തുക്കള്‍ മാറ്റി. കോടതി അനുമതിയോടെ അടുത്ത ദിവസം സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കും. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Post Your Comments