തൊടുപുഴ: കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Read Also: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് 22ന്: 41 പോളിംഗ് ബൂത്തുകൾ സജ്ജമായി
മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭീഷണി. 15ഓളം വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്.
മന്ത്രിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒരു വിദ്യാര്‍ത്ഥിക്ക് ഇന്റേണല്‍ മാര്‍ക്കില്‍ അന്യായമായി മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജില്‍ സമരം ആരംഭിച്ചത്.
Post Your Comments