Latest NewsKeralaNewsFacebook Corner

സർക്കാരിൻ്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ എസ് എഫ് ഐ അടങ്ങൂ- അഡ്വക്കേറ്റ് ജയശങ്കർ

 

തിരുവനന്തപുരം: വീട് കയറി ആക്രമിച്ച കേസിൽ എസ് എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ.1980 മുതലിങ്ങോട്ട് ഓരോ തവണയും ഇടതുപക്ഷ സർക്കാരുകളുടെ പ്രതിച്ഛായ തകർത്തത് സിഐടിയുക്കാരാണ്, എന്നാൽ അവർ ഇപ്പോൾ ശാന്തരാണ്, അവരുടെ റോൾ തൽക്കാലം ഏറ്റെടുത്തിരിക്കുന്നത് എസ് എഫ് ഐ ആണെന്നാണ് ജയശങ്കർ പറയുന്നത്. സർക്കാരിൻ്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ എസ് എഫ് ഐ അടങ്ങൂ എന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പരിഹാസം. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

“കല്യാണവീട്ടിൽ ചെന്നു കശപിശയുണ്ടാക്കുകയും മുറ്റത്തു കിടന്ന കാർ അടിച്ചു തകർക്കുകയും ചെയ്ത എത്തപ്പൈ കോട്ടയം ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു.1980 മുതലിങ്ങോട്ട് ഓരോ തവണയും ഇടതുപക്ഷ സർക്കാരുകളുടെ പ്രതിച്ഛായ തകർത്തത് സിഐടിയുക്കാരാണ്, പ്രത്യേകിച്ച് ചുമട്ടു തൊഴിലാളികൾ. ഇത്തവണ അവർ ശാന്തരാണ്. നോക്കുകൂലിയെ കുറിച്ചൊന്നും കേൾക്കാനില്ല.
ഭാരിച്ച ആ ഉത്തരവാദിത്തം എത്തപ്പൈ സഗാക്കൾ ഏറ്റെടുത്തിരിക്കയാണ്.

സർക്കാരിൻ്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ അവർ അടങ്ങൂ.
മടപ്പളളി ഗവ.കോളേജിൽ, പാലക്കാട് വിക്ടോറിയയിൽ, തൃശൂർ കേരള വർമയിൽ, എറണാകുളം മഹാരാജാസിൽ, തൊടുപുഴ ന്യൂമാൻസിൽ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ- എല്ലായിടത്തും ഗംഭീര പെർഫോമൻസ് ആയിരുന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും നേരിട്ടു ചെന്നാണ് കറ്റാനം എഞ്ചിനീയറിങ് കോളേജ് തച്ചുതകർത്തത്.

ലാ അക്കാദമിയിൽ മാത്രമാണ് ഒരല്പം മങ്ങിപ്പോയത്. അതു പിന്നെ ബ്രിട്ടാസിനു വേണ്ടിയുള്ള ചെറിയൊരു വിട്ടുവീഴ്ച മാത്രമായിരുന്നു.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം!
സഗാക്കളേ, സഗികളേ മുന്നോട്ട്!!

shortlink

Related Articles

Post Your Comments

Related Articles


Back to top button