തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാന്‍ ബി.ജെ.പി. തീരുമാനിച്ചു. കൈയേറ്റത്തെപ്പറ്റി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി. എം.പി.മാര്‍ 14-ന് മൂന്നാര്‍ സന്ദര്‍ശിക്കും.
ഇതുസംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ അനുമതി ബി.ജെ.പി. സംസ്ഥാനഘടകത്തിന് ലഭിച്ചു. കൈയേറ്റത്തിനെതിരേ കേന്ദ്ര ഇടപെടല്‍ ശക്തമാക്കാനാണ് എം.പി.മാരെത്തുന്നത്. മൂന്നാറിനെപ്പറ്റിയുള്ള വസ്തുതാവിവര റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രിക്ക് സമര്‍പ്പിക്കും. ഇതനുസരിച്ച് കേന്ദ്രസംഘം ഉടന്‍ മൂന്നാര്‍ സന്ദര്‍ശിക്കും.
ജനോപകാരപ്രദമായ കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാത്ത ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തില്‍ നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ബി.ജെ.പി. കേരളാഘടകത്തിന്റെ ഡല്‍ഹിയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തീരുമാനിച്ചു.
Post Your Comments