
ഡൽഹി: ഇന്ന് മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്ര സിബിഐയ്ക്കു പരാതി നല്‍കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയാണ് കപില്‍ മിശ്ര പരാതി നല്‍കുന്നത്. തന്റെ കൈവശമുള്ള തെളിവുകള്‍ സിബിഐയ്ക്ക് കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അരവിന്ദ് കെജ്രിവാളിന്
ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ രണ്ടു കോടി രൂപ കൈമാറുന്നത് താന്‍ കണ്ടുവെന്നാണ് മിശ്രയുടെ ആരോപണം.
അതേസമയം, കെജ്രിവാള്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചത്. സത്യം ജയിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ അറിയിച്ചത്. ആരോപണം ഉന്നയിച്ചതിന് പിന്നാലെ മിശ്രയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. കെജ്രിവാളിനെതിരായ ആരോപണം പാര്‍ട്ടി തള്ളിക്കളയുകയും ചെയ്തു.
Post Your Comments