
ന്യൂഡല്‍ഹി: മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നുവന്ന് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചൈനയ്‌ക്കെതിരേ ഇരു രാജ്യങ്ങളും സംയുക്ത സൈനിക സഖ്യം ആരംഭിക്കുമെന്നാണ് മാധ്യമവാര്‍
ത്തകള്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ വ്യക്തിപരമായും ഏറെ അടുപ്പത്തിലാണ്. ഈ അനുകൂല സാഹചര്യം ചൈനയ്‌ക്കെതിരേ ഉപയോഗിക്കാനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.
ജപ്പാന്‍ സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ജാപ്പനീസ് പ്രതിരോധ മന്ത്രി ടൊമോമി ഇനാഡയുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിന് ജപ്പാനില്‍ നിന്നുള്ള സൈനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്നും ജെയ്റ്റ്‌ലിയെ ഉദ്ദരിച്ച് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ജെയ്റ്റ്‌ലി ഇത് സംബന്ധിച്ച കരാറിലെത്തിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ വിഷയത്തില്‍ ശക്തമായ സഹകരണം ഉണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇതിന്റെ ഭാഗമായി സംയുക്ത സൈനിക പരിശീലനത്തിന്റെ കാര്യവും ആലോചിക്കുന്നുണ്ട്. അമേരിക്കയും ജപ്പാനും ഇന്ത്യയും ഉള്‍പ്പെടുന്ന നാവിക പരിശീലനം ജൂലൈയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കെന്ന പോലെ മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി ജപ്പാനും ആശങ്കയുണ്ടാക്കുന്നതാണ്. ഇതാണ് ഇന്ത്യയുമായി അടുക്കുന്നതിന് ജപ്പാനെ പ്രേരിപ്പിക്കുന്നുമുണ്ട്. അതിനാല്‍ ഇരു രാജ്യങ്ങളും കൂടുതല്‍ അടുക്കാനുള്ള സാദ്ധ്യത അധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രവുമല്ല ഉത്തര കൊറിയ മേഖലയില്‍ ഉയര്‍ത്തുന്ന ഭീഷണിയും അതിന് ചൈന പിന്തുണ നല്‍കുന്നതും കാരണം ഇന്ത്യയും ജപ്പാനും തമ്മില്‍ അടുക്കുന്നതിന് അമേരിക്ക അനുകൂലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മറ്റ് രാജ്യങ്ങളുമായി സൈനിക സഹകരണം നടത്തുന്നതിന് ജപ്പാനിലെ നിലവിലെ ഭരണഘടനയില്‍ ചില തടസങ്ങളുണ്ട്. ഈ തടസങ്ങള്‍ മറികടക്കാന്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജപ്പാന്‍ തുടക്കം കുറിച്ചിട്ടുണ്ട്.
Post Your Comments