ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 25 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ നക്സലൈറ്റുകളെ നേരിടാൻ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പുതിയ കര്‍മ്മ പദ്ധതിയുമായി കേന്ദ്രം. തീവ്രവാദികളെ തുരത്താനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി നക്സലൈറ്റുകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പോലീസ് മേധാവിമാരും തിങ്കളാഴ്ച ന്യൂഡൽഹിയിൽ യോഗം ചേരും.
ആന്‍റി നക്സൽ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനൊപ്പം സംസ്ഥാനങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നതിനെപ്പറ്റിയും രൂപരേഖയുണ്ടാക്കും. ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ഒഡീഷ, വെസ്റ്റ് ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. നക്സലൈറ്റുകൾക്ക് സ്വാധീനമുള്ള ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തും.
ഒറ്റസംസ്ഥാനം എന്നതിന് പകരം ദേശീയ അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും. പരന്പരാഗത രീതികൾ കൈവിട്ട് നക്സലൈറ്റുകളെ തുരത്താൻ ഏത് മാർഗവും സ്വീകരിക്കാമെന്ന് രാജ്നാഥ് സിംഗ് സംസ്ഥാനങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി സംസ്ഥാന പോലീസിന് ഇന്ത്യ റിസർവ് ബെറ്റാലിയൻ, സ്പെഷ്യൽ ഇന്ത്യ റിസർവ് ബെറ്റാലിയൻ എന്നിവരുടെ സഹായം തേടാമെന്നും മന്ത്രി പറഞ്ഞു.
Post Your Comments