Latest NewsIndiaNews

കെജ്‌രിവാൾ കൈക്കൂലി വാങ്ങിയെന്ന് കരുതുന്നില്ല; കുമാർ വിശ്വാസ്

ന്യൂഡൽഹി: കൈക്കൂലി വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൽ വിശ്വാസം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ്. കെജ്‌രിവാളിനെ കഴിഞ്ഞ 12 വർഷമായി അറിയാമെന്നും അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന് വിശ്വസിക്കുന്നില്ലെന്നും കുമാർ വിശ്വാസ് വ്യക്തമാക്കി. ‍എഎപി സർക്കാരിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സത്യേന്ദ്ര ജയിനിൽനിന്ന് കെജ്‌രിവാൾ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നത് കണ്ടതായി എഎപി സർക്കാരിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ജലവിഭവ മന്ത്രി കപിൽ മിശ്രയാണ് ആരോപണമുന്നയിച്ചത്.

നമുക്ക് ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാം. ചിലപ്പോൾ പരസ്പരം പോരടിക്കാം. മറ്റു ചിലപ്പോൾ പരസ്പരം നിരാശ തോന്നാം. എന്നിരുന്നാലും, കഴിഞ്ഞ 12 വർഷമായി അറിയാവുന്ന ആളെന്ന നിലയിൽ കെജ്‌രിവാൾ കൈക്കൂലി വാങ്ങുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും അങ്ങനെ കരുതാൻ സാധ്യത വിരളമാണെന്ന് വിശ്വാസ് പറഞ്ഞു. അഴിമതിക്കാരനാണെന്ന് തെളിഞ്ഞാൻ തന്നെ പുറത്താക്കാൻ കെജ്‌രിവാൾ തന്നെ നൂറു തവണ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പിഎസിക്കു മുന്നിൽ സത്യം വെളിപ്പെടുത്താൻ സത്യേന്ദ്ര ജയിനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവിച്ചതെന്തു തന്നെയായാലും അന്വേഷണത്തിന് ഞങ്ങൾ തയാറാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സിബിഐയോ അന്വേഷിക്കട്ടെയെന്നും വിശ്വാസ് വ്യക്തമാക്കുന്നു.

അതേസമയം, കെജ്‌രിവാളിനെതിരായ മിശ്രയുടെ ആരോപണം യുക്തിരഹിതമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങൾ പ്രതികരണം പോലും അർഹിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button